തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് അഴിച്ചുപണി. എ.ഡി.ജി.പി ഹെഡ്ക്വാര്‍ട്ടേഴ്‌സ് തസ്തികയ്ക്കു തുല്യമായി എ.ഡി.ജി.പി പോലീസ് ട്രെയ്‌നിംഗ് തസ്തിക രൂപീകരിച്ച് ബെവ്‌കോ എം.ഡിയായിരുന്ന യോഗേഷ് ഗുപ്തയെ നിയമിച്ചു.

ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡി.ഐ.ജി. വി.എസ്. ശ്യാം സുന്ദറിനെ ബെവ്‌കോ എം.ഡിയാക്കി. പുതുതായി ഐ.പി.എസ് ലഭിച്ച ഷൗക്കത്തലിയെ ആന്റി ടെററിസ്റ്റ് ഫോഴ്‌സ് എസ്.പിയാക്കി. ടി.പി. വധക്കേസ് അന്വേഷണത്തിന്റെ ചുമലയുണ്ടായിരുന്ന ഷൗക്കത്തലി നിലവില്‍ എന്‍.ഐ.എയിലാണ്.

ചൈത്രാ തെരേസ ജോണാണ് പുതിയ റെയില്‍വേ പോലീസ് എസ്.പി. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞു മടങ്ങി വരുന്ന രാഹുല്‍ ആര്‍ നായറിന് കോഴിക്കോട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് യൂണിറ്റ് മൂന്നിലാണ് നിയമനം. ആനന്ദ് ആര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് അഡീഷണല്‍ എ.ഐ.ജിയായി ചുമതലയേല്‍ക്കും. മലപ്പുറം ക്രൈം ബ്രാഞ്ച് എസ്.പിയായി കെ.വി. സന്തോഷിനെയും ഇടുക്കി ക്രൈം ബ്രാഞ്ച് എസ്.പിയായി കുര്യാക്കോസ് വി.യുവിനെയും നിയമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here