മെല്ലെ കരകയറി തുടങ്ങി, ഗതാഗതവും വൈദ്യൂതിയും നേരെയാക്കുന്നു

0

തിരുവനന്തപുരം: കേരളത്തിന്റെ ആകാശം തെളിയുന്നു. ചില സ്ഥലങ്ങളിലെ ഗുരുതര സ്ഥിതി ഒഴിച്ചാല്‍ മറ്റു സ്ഥലങ്ങളില്‍ നിന്ന് വെള്ളം പിന്‍വലിഞ്ഞു തുടങ്ങി.

എല്ലാം കശക്കിയെറിഞ്ഞശേഷം പിന്‍മാറിയതിന്റെ ചിത്രമാണ് വെളളമിറങ്ങിയ സ്ഥലങ്ങളില്‍ കാണുന്നത്. ദുതിരാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ഏഴു ലക്ഷത്തിലധികം പേര്‍ക്ക് വീടുകളിലേക്ക് മടങ്ങണമെങ്കില്‍ ഏറെ അധ്വാനിക്കേണ്ട സ്ഥിതിയിലാണ്. ചെളികള്‍ കയറി, വീട്ടുസാധനങ്ങള്‍ പുര്‍ണ്ണമായും തന്നെ തകര്‍ന്ന അവസ്ഥയിലാണ് വീടുകള്‍. വെള്ളം ഇറങ്ങിയ സ്ഥലങ്ങളില്‍ വീടുകള്‍ വൃത്തിയാക്കി തുടങ്ങി.

തിങ്കളാഴ്ച മുതല്‍ കൊച്ചി നാവിക നേസ വിമാനത്താവളത്തില്‍ നിന്ന്് ചെറുവിമാനം പറന്നുയര്‍ന്നു തുടങ്ങി. താല്‍ക്കാലിക ടെര്‍മിനല്‍ സിയാര്‍ ഇവിടെ സജീകരിച്ചു. 70 പേര്‍ക്ക് സഞ്ചരിക്കാവുന്ന എ.ടി.ആര്‍ വിമാനമായിരിക്കും താല്‍ക്കാലിക സര്‍വീസിന് ഉപയോഗിക്കുക. ട്രെയിന്‍ ഗതാഗതം പൂര്‍വ്വസ്ഥിതിയിലേക്ക് മടക്കികൊണ്ടു വരാനുള്ള ശ്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. 60 ശതമാനം റൂട്ടുകളില്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങി. റോഡ് ഗതാഗതവും പുര്‍വ്വസ്ഥിതിയിലേക്ക് മടങ്ങുകയാണ്. ഒഴുക്ക് കുറഞ്ഞതോടെ അണക്കെട്ടുകളുടെ ഷട്ടറുകള്‍ താഴ്ത്തി തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here