Share

    സംസ്ഥാനത്ത് മഴ തിമിര്‍ത്ത് പെയ്യുന്നതോടെ പ്രധാന പട്ടണങ്ങളില്‍ വെള്ളം പൊങ്ങുന്നു. ഒമ്പതു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

    കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളളത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്്. സംസ്ഥാനത്തെ പ്രധാന ഡാമുകള്‍ ഉടന്‍ തുറക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എം.എം. മണി വ്യക്തമാക്കി.

    മഴയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 21 ആയി. ഇന്ന് 12 മൃതദേഹങ്ങള്‍ കണ്ടെത്തി. വയനാട് മേപ്പാടിക്കടുത്തു പുത്തുമലയില്‍ ഇന്നലെ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തുനിന്ന് നാലു മൃതദേഹങ്ങള്‍ കണ്ടെടുത്തു. കോഴിക്കോട് നടകരയില്‍ ഉരുള്‍പൊട്ടി നാലു പേരെ കാണാതായി, മൂന്നു വീടുകള്‍ ഒലിച്ചുപോയി. ചാലിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ആലപ്പുഴയ്ക്കും ചേര്‍ത്തലയ്ക്കും ഇടയ്ക്ക് ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.

    പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നെഹ്‌റു ട്രോഫി ജലോത്സവം മാറ്റിവച്ചു. പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരവും നാളെ തുടങ്ങേണ്ടതായിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here