തിരുവനന്തപുരം: അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം പറഞ്ഞത്. വെള്ളത്തിന്റെ അളവ് നോട്ടി ഏത് ഡാം തുറക്കണമെന്ന് വിദഗ്ധ സമിതി തീരുമാനിക്കും.

തുറക്കുന്നതിനു മണിക്കൂറുകള്‍ മുമ്പ് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരെ അറിയിക്കണം. പ്രദേശവാസികളെ ഒഴിപ്പിക്കാന്‍ ആവശ്യമായ സമയം നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. വൈദ്യുതി ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലയിലെ കക്കി, മൂഴിയാര്‍, തൃശൂര്‍ ജില്ലയിലെ ഷോളയാര്‍, പെരിങ്ങല്‍കുത്ത്, ഇടുക്കി ജില്ലയിലെ കുണ്ടള, കല്ലാര്‍കുട്ടി, മാട്ടുപെട്ടി, ലോവര്‍ പെരിയാര്‍, മൂളിയാര്‍ എന്നിവയിലും ജലസേചന വകുപ്പിനു കീഴിലുള്ള പീച്ചി, ചിമ്മണി അണക്കെടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മാട്ടുപ്പെട്ടി, പൊന്മുടി, പമ്പ എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണ് നല്‍കിയിട്ടുള്ളത്.

ശബരിമല തുലമാസ പൂജാ സമയത്തുള്ള തീര്‍ത്ഥാടനം പൂര്‍ണ്ണമായും ഒഴിവാക്കാന്‍ യോഗം തീരുമാനിച്ചു. കോളജുകള്‍ തുറക്കുന്നത് ഒക്‌ടോബര്‍ 25ലേക്കു മാറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വളരെ വേഗത്തില്‍ ഇടുക്കി ഡാം തുറക്കുന്നതിലേക്ക് കടക്കില്ലെന്ന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി വ്യക്തമാക്കി. 2397.18 അടിയാണ് ഇടുക്കി ഡാമിന്റെ ജലനിരപ്പ്. 2397.86 അടിയാകുമ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ശക്തമായ മഴ തുടുകയാണെങ്കില്‍ ഡാം തുറക്കും. എന്നാല്‍, ഇടമലയാറും ഇടുക്കിയും ഒരുമിച്ച് തുറക്കാതിരിക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here