തിരുവനന്തപുരം: തുലാവര്‍ഷം എത്തുന്നതിനു മുന്നേതന്നെ പ്രതീക്ഷിച്ചിരുന്ന മഴ കിട്ടിക്കഴിഞ്ഞു. കനത്ത മഴയെത്തുടര്‍ന്ന് പ്രധാന സംഭരണികള്‍ തുറന്നു വിടേണ്ട സ്ഥിതിയിലാണ്.

ഒക്‌ടോബര്‍ 17വരെ സംസ്ഥാനത്താകെ 412.2 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. ഒക്‌ടോബര്‍ ഒന്നു മുതലുള്ള മൂന്നു മാസക്കാലം പ്രതീക്ഷിച്ചിരുന്നത് 492 മില്ലി മീറ്റര്‍ മഴയാണ്. തുലാവര്‍ഷത്തില്‍ ലഭിക്കേണ്ട മഴയുടെ 84 ശതമാനമാണ് ലഭിച്ചിരിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ ഒക്‌ടോബര്‍ പകുതിവരെ മാത്രം 406 മില്ലിമീറ്റര്‍ മഴ ലഭിച്ചു കഴിച്ചു. ഇവിടെ പ്രതീക്ഷിച്ചിരുന്നത് 344 മില്ലി മീറ്റര്‍ മാത്രമാണ്. കണ്ണൂരില്‍ 376 കണക്കാക്കിയിരുന്നിടത്ത് 441 പിന്നിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here