• Update
    • കാര്‍ഷിക നിയമ ഭേദഗതിയെ പിന്തുണച്ച് സംസ്ഥാന നിയമസഭയിലെ ഏക ബി.ജെ.പി അംഗം ഒ.രാജഗോപാല്‍. കേന്ദ്രസര്‍ക്കാരിന്റെ നിയമഭേദഗതി കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുന്നതാണെന്ന് കര്‍ഷക നിയമത്തിനെതിരായ പ്രമേയത്തെ എതിര്‍ത്തുകൊണ്ട് ഒ രാജഗോപാല്‍ പറഞ്ഞു. നിയമ ഭേദഗതി നേരത്തെ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. എന്തിനും പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുകയാണ്. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണം. ഏത് ചര്‍ച്ചയ്ക്കും പ്രധാനമന്ത്രി തയ്യാറാണെന്നും കേന്ദ്രസര്‍ക്കാരിനെതിരായ സഭയിലെ പരാമര്‍ശങ്ങളെ ശക്തമായി എതിര്‍ക്കുകയാണെന്നും രാജഗോപാല്‍ വ്യക്തമാക്കി.

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമത്തിനെതിരെ കേരള നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. ഇന്നു ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. ഡല്‍ഹിയില്‍ കര്‍ഷക സമരം ശക്തമായ പശ്ചാത്തലത്തില്‍ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ നല്‍കാനാണ് പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ത്തത്.

പുതിയ നിയമം കര്‍ഷകരില്‍ കടുത്ത ആശങ്കയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പ്രമേയത്തില്‍ വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷ അപകടത്തിലാക്കുന്ന നിയമം റദ്ദാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here