കേരളത്തിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന്, പെരുമാറ്റചട്ടം നിലവിൽ വന്നു

ഡൽഹി: കേരളം അ‌ടക്കമുള്ള അ‌ഞ്ച് സംസ്ഥാനങ്ങളിൽ ​നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കേരളത്തിൽ ഒറ്റഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ്. ഏപ്രിൽ ആറിനാണ് വോട്ടെടുപ്പ്. മലപ്പുറം പാർലമെന്റ് മണ്ഡലത്തിലേക്കും ഇതോടൊപ്പം ഉപതെരഞ്ഞെടുപ്പ് നടക്കും. മേയ് രണ്ടിന് മറ്റു സംസ്ഥാനങ്ങൾക്കൊപ്പമാകും വോട്ടെണ്ണൽ. തമിഴ്നാട്ടിലും ഏപ്രിൽ ആറിനാണ് വോട്ടിംഗ്. പശ്ചിമ ബംഗാളിൽ എട്ടു ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. അ‌സമിൽ മൂന്നു ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ്. 74 മണ്ഡലങ്ങളിലേക്കാണ് ഒന്നാം ഘട്ടം. രണ്ടാം ഘട്ടത്തിൽ ഏപ്രിൽ ഒന്നിനും മൂന്നാം ഘട്ടമണ്ഡലങ്ങളിൽ ഏപ്രിൽ ആറിനു വോട്ടിംഗ് നടക്കും. തെര​ഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

പത്രിക നൽകാൻ സ്ഥാനാർത്ഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അ‌നുവദിക്കൂ. ഓൺ​ലൈനായും പത്രിക സമർപ്പിക്കാം. പോളിംഗ് സമയം ഒരു മണിക്കൂർ വരെ നീട്ടാം. 80 വയസിിനു മുകളിലുള്ളവർക്ക് തപാൽ വോട്ട് അ‌നുവദിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. വീടുകയറിയുള്ള പ്രചാരത്തിന് അ‌ഞ്ചു പേർ മാത്രമേ പാടുള്ളൂ. വാഹന റാലിക്ക് അ‌ഞ്ചു വാഹനങ്ങളിൽ കൂടുതൽ അ‌നുവദിക്കില്ല. ദീ‌പക് മിശ്ര ഐ.പി.എസായിരിക്കും കേരളത്തിലെ നിരീക്ഷകൻ. ഓരോ മണ്ഡലത്തിലും സ്ഥാനാർത്ഥിക്ക് ചെലവിടാകുന്ന തുക 30.8 ലക്ഷം രൂപയാണ്.
40,771 പോളിംഗ് ബൂത്തുകളാണ് കേരളത്തിലുണ്ടാവുക.

LEAVE A REPLY

Please enter your comment!
Please enter your name here