തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ വിവാദ പരാമർശങ്ങൾ, മൂന്നാർ കൈയേറ്റമൊഴിപ്പിക്കലിൽ ഇടതു മുന്നണിയിലും സര്‍ക്കാരിലും ഉണ്ടായ ഭിന്നത, ജിഷ്ണുവിെൻറ മാതാവ് മഹിജയും കുടുംബാംഗങ്ങളും പൊലീസ് ആസ്ഥാനത്ത് നടത്തിയ സമരത്തെ സർക്കാർ കൈകാര്യം ചെയ്ത രീതി, സംഭവത്തിൽ പൊതുപ്രവർത്തകർക്കെതിരെ കേസെടുത്ത് ജയിലിൽ അടച്ചത്, മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം, ഫോൺ കെണിയിൽ അകപ്പെട്ട് മന്ത്രി എ.കെ. ശശീന്ദ്രെൻറ രാജി… പ്രതിപക്ഷത്തിന് സഭയിൽ ഉന്നയിക്കാൻ വിഷയങ്ങൾ ഏറെയാണ്.

സംസ്ഥാന സർക്കാറിനെ പ്രതിരോധത്തിലാക്കിയ വിവാദ പരമ്പരകളുടെ നടുവിൽ നിയമസഭാ സമ്മേളനം തുടങ്ങി. ജൂൺ എട്ടു വരെയായി 32 ദിവസം നീളുന്നതാണ് 14ാം നിയമസഭയുടെ അഞ്ചാം സമ്മേളനം. 2017-‘-18 വർഷത്തെ ബജറ്റ് പൂർണമായി പാസാക്കുകയാണ് സമ്മേളനത്തിെൻറ പ്രധാന ലക്ഷ്യം. സ്കൂളുകളിൽ മലയാള ഭാഷ നിർബന്ധമാക്കുന്നതുൾപ്പെടെ പ്രധാനപ്പെട്ട ബില്ലുകളും ഈ സമ്മേളനകാലയളവിൽ അവതരിപ്പിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here