തിരുവനന്തപുരം: സംസ്ഥാനത്തു തിങ്കളാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. രാത്രി പത്തു മുതല്‍ പുലര്‍ച്ചെ ആറു മണിവരെയാണ് കര്‍ഫ്യൂ.
ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രതിവാര രോഗവ്യാപന തോത് ഏഴിനു മുകൡലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ കടുപ്പിക്കും. അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും പ്രായം കൂടിയവര്‍ക്കും കോവിഡ് ബാധയുണ്ടായാല്‍ അതിവേഗം ചികിത്സ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും.
ഇന്നത്തെ സ്ഥിതിയും സവിശേഷതകളും വിലയിരുത്തി മുന്നോട്ടു പോകാനുള്ള തന്ത്രം ആവിഷ്കരിക്കാന്‍ വിദഗ്ധരെ പങ്കെടുപ്പിച്ചുള്ള യോഗം സെപ്റ്റംബര്‍ ഒന്നിനു ചേരും. തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ യോഗം സെപ്റ്റംബര്‍ മൂന്നിനു ചേരും.
ഐ.ടി.ഐ പരീക്ഷ എഴുതേണ്ടവര്‍ക്കു മാത്രം പ്രാക്ടിക്കല്‍ ക്ലാസിനു അനുമതി നല്‍കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ക്ക് ജില്ലകളുടെ ചുമതല നല്‍കും.