തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ ചൊവ്വാഴ്ച വരെ തുടരും. കടല്‍ ക്ഷോഭം രൂക്ഷമാണ്. ഇടുക്കിയില്‍ അടക്കം കഴിഞ്ഞ ദിവസം ആരംഭിച്ച മഴ ശക്തമായി തുടരുകയാണ്. ഇടുക്കിയില്‍ ശനിയാഴ്ചയും റെഡ് അലര്‍ട്ട് തുടരും.

ശബരിമലയിലും കനത്ത മഴയാണ്. പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാഗമണ്‍- തീക്കോയി റോഡ്, കോട്ടയം, ഈരാറ്റുപേട്ട മേഖല എത്തിവിടങ്ങളില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു.

തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലയില്‍ ശക്തമായ മഴ മുന്നറിയിപ്പുമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here