മാതൃക കേരളത്തിലും… തോമസ് ഐസക്കിന്റെയും മാത്യു ടി. തോമസിന്റെയും കാറുകളില്‍ നിന്ന് ചുവപ്പ് ലൈറ്റുകള്‍ നീക്കി

0

തിരുവനന്തപുരം: ‘ഓരോ ഇന്ത്യക്കാരനും പ്രധാനവ്യക്തി…’ പ്രധാന മന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ കാറുകളില്‍ നിന്ന് ബീക്കണ്‍ ലൈറ്റ് നീക്കിയതിനു പിന്നാലെ കേരളത്തിലും നടപടി. സംസ്ഥാന മന്ത്രിമാരായ തോമസ് ഐസക്, മാത്യു ടി. തോമസ് തുടങ്ങിയവര്‍ ചുവന്ന ലൈറ്റുകള്‍ ഒഴിവാക്കി മാതൃകയായി.

കേന്ദ്ര സര്‍ക്കാര്‍ തീരുമാനപ്രകാരം മേയ് ഒന്നു മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുകയെങ്കിലും അതിനു മുമ്പുതന്നെ മന്ത്രിമാര്‍ സ്വമേധയാന ലൈറ്റുകള്‍ നീക്കം ചെയ്തു. ഗുജറാത്ത്, ഒഡീഷ, രാജസ്ഥാന്‍ സര്‍ക്കാരുകളും കഴിഞ്ഞ ദിവസം തന്നെ ചുവപ്പു ലൈറ്റുകള്‍ നിരോധിച്ചിരുന്നു. ഗോവ, രാജസ്ഥാന്‍ മുഖ്യമന്ത്രിമാരും നിരവധി എം.പിമാരും കഴിഞ്ഞ ദിവസം തന്നെ ബീക്കണ്‍ ലൈറ്റുകള്‍ നീക്കം ചെയ്തു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here