നിയമസഭ പാസാക്കിയ കേരള മാരിടൈം ബോര്‍ഡ് ബില്‍ ഗവര്‍ണര്‍ തിരിച്ചയച്ചു

0
3

തിരുവനന്തപുരം: 2014 ല്‍ നിയമസഭ പാസാക്കിയ കേരള മാരിടൈം ബോര്‍ഡ് ബില്‍ ഗവര്‍ണര്‍ തിരിച്ചയച്ചു. ബില്‍ പിന്‍വലിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടകാര്യം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി ബില്‍ മടക്കി അയച്ചിരുന്നു.

ചെറുകിട തുറമുഖങ്ങള്‍ക്കായി മാരിടൈം ബോര്‍ഡ് രൂപവത്കരിക്കാനുള്ള നിര്‍ദേശം ഉള്‍കൊള്ളുന്ന മാരിടൈം ബില്‍ 2014 ല്‍ യു.ഡി.എഫ് സര്‍ക്കാരാണ് പാസാക്കിയത്. നിലവിലെ തുറമുഖ വകുപ്പ്, മാരിടൈം സൊസൈറ്റി, മാരിടൈം വികസന കോര്‍പറേഷന്‍ എന്നിവ അടക്കമുള്ളവ മാരിടൈം ബോര്‍ഡിന് കീഴിലാക്കുന്നതായിരുന്നു മാരിടൈം ബില്‍ ബോര്‍ഡ്.

രാഷട്രപതി പുന:പരിശോധിക്കണമെന്നും ഗവര്‍ണര്‍ പിന്‍വലിക്കണമെന്നും പറയുന്നതില്‍ ഭരണഘടനാപരമായി പ്രശ്‌നമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.  ക്രമപ്രശ്‌നം ഉന്നയിക്കേണ്ടതില്ലെന്നും  നിയമോപദേശം തേടിയിട്ടാണ് പുന:പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here