വ്യവസായത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ ചൈനയെ മാതൃകയാക്കണം, ക്രമസമാധാനത്തില്‍ കേരളം ഒന്നാമതെന്നും നയപ്രസംഗം

0
2

തിരുവനന്തപുരം: വിലക്കയറ്റത്തിനും ഭരണ സ്തംഭനത്തിനുമെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധത്തിനു നടുവില്‍ ഗവര്‍ണര്‍ നയപ്രസംഗം നടത്തി. ഓഖി ദുരന്തം കേരളത്തെ ബാധിച്ചു. ദുരന്തത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ദുരന്ത നിവാരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ഗവര്‍ണര്‍ നയപ്രസംഗത്തില്‍ വ്യക്തമാക്കി. ജി.എസ്.ടിയും നോട്ട് നിരോധനവും സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കി. സംസ്ഥാനത്തിനെതിരെ ചില വര്‍ഗീയ സംഘടനകള്‍ നടത്തുന്ന പ്രചാരണങ്ങളെ ഗവര്‍ണര്‍ അപലപിച്ചു.
ക്രമസമാധാന പാലനത്തില്‍ കേരളം രാജ്യത്തിനു മാതൃകയാണെന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍ പറഞ്ഞു. വ്യവസായങ്ങള്‍ നടത്തുന്നതില്‍ ചൈനയുടെ മാതൃകയാണ് തദ്ദേശസ്ഥാപനങ്ങളില്‍ നിന്നു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സന്തുലിത വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും സദാശിവം പറഞ്ഞു.

എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ നയപ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ വായിക്കാതെ വിട്ടത് ശ്രദ്ധേയമായി. സംസ്ഥാന സര്‍ക്കാരിലെ ഒഴിവാക്കി തദ്ദേശസ്ഥാപനങ്ങളില്‍ പോലും കേന്ദ്ര ഇടപെടല്‍ നടക്കുന്നുവെന്ന ഭാഗവും സഹകരണ ഫെഡറലിസത്തെ മറികടന്ന് സംസ്ഥാന സര്‍ക്കാര്‍ ഭരണത്തില്‍ കേന്ദ്രം നേരിട്ട് ഇടപെടുന്നുവെന്നുള്ള ഭാഗങ്ങളും അദ്ദേഹം പൂര്‍ണമായും ഒഴിവാക്കി. വര്‍ഗീയ ലഹള സംബന്ധിച്ച ഭാഗങ്ങള്‍ അദ്ദേഹം ചുരുക്കിയാണ് വായിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here