നിയമപ്രകാരം നീക്കം ചെയ്യുന്നതുവരെ വി.സിമാർക്ക് തുടരാം, വി.സി മാർക്ക് പറയാനുള്ളത് ചാൻസലർ കേൾക്കണമെന്ന് ഹൈക്കോടതി

കൊച്ചി |ചാൻസലറായ ഗവർണറുടെ അന്തിമതീരുമാനം ഉണ്ടാകുന്നതുവരെ സംസ്ഥാനത്തെ ഒൻപത് സർവകലാശാലാ വൈസ് ചാൻസലർമാർക്കും പദവിയിൽ തുടരാമെന്ന് ഹൈക്കോടതി. രാജിവയ്ക്കാൻ നിർദേശിച്ച് വി.സി മാർക്ക് ലഭിച്ച കത്ത് കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ അസാധുവായെന്ന് കോടതി നിരീക്ഷിച്ചു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ നോട്ടിസിനെതിരെ വിസിമാർ  നൽകിയ ഹർജിയിലാണ് ഹൈക്കോടതി പരിഗണിച്ചത്. നിയമപ്രകാരം നീക്കം ചെയ്യപ്പെടുന്നതുവരെ വിസിമാര്‍ക്ക് തുടരാം.

സുപ്രീംകോടതി വിധിപ്രകാരം കടുത്ത നടപടിയിലേക്ക് കടക്കും മുന്‍പ് നടത്തിയ അഭ്യർഥന മാത്രമായിരുന്നു ഗവര്‍ണറുടേത്. വിസിമാര്‍ക്ക് മാന്യമായി പുറത്തേക്ക് പോകാനുള്ള അവസരമാണ് ഗവര്‍ണര്‍ നല്‍കിയത്. വിശദീകരണം നൽകാനും വിസിമാരുടെ ഭാഗം കേൾക്കാനുമായി  10 ദിവസത്തെ സാവകാശം കാരണം കാണിക്കൽ നോട്ടിസിൽ നൽകിയിട്ടുണ്ട്. വിസിമാർക്ക് എന്താണ് പറയാനുള്ളതെന്ന് ഗവർണർ കേൾക്കണം. വിശദീകരണം കേൾക്കാതെ കടുത്ത നടപടി എടുക്കില്ലെന്ന് ഗവർണർ ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിനു ശേഷം ചാൻസലർക്ക് നടപടിയെടുക്കാമെന്നും കോടതി അറിയിച്ചു. നിയമപരമായി മാത്രമേ വിസിമാരെ പുറത്താക്കാൻ സാധിക്കൂവെന്നും കോടതി ഉത്തരവിൽ‌ വ്യക്തമാക്കി. 

സാങ്കേതിക സർവകലാശാല വിസി നിയമനം അസാധുവാണെന്ന് സുപ്രീംകോടതി വിലയിരുത്തിയതായി ഹൈക്കോടതി വാദത്തിനിടെ പറഞ്ഞു. ആ വിധി ബാധകമാണെങ്കിൽ, വിസിമാർക്ക് ഒക്‌ടോബർ 24 വരെ സമയം നൽകിയ ഗവർണർ മാന്യനാണ്. ആരെങ്കിലും ചോദ്യം ചെയ്തില്ലെങ്കിൽ അതുവരെ തുടരാമെന്ന് വാദിക്കുന്നത് എങ്ങനെ ശരിയാകുമെന്നും വിസിമാരോട് ഹൈക്കോടതി ചോദിച്ചു. നിയമന അധികാരി ചാൻസലറാണ്, എന്തുകൊണ്ട് ചാൻസലർക്ക് നടപടിയെടുത്തുകൂടായെന്നും കോടതി ചോദിച്ചു.

തൽസ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിസിമാര്‍ കോടതിയിൽ എത്തിയത്.

Kerala highcourt sitting on vc resignation plea

LEAVE A REPLY

Please enter your comment!
Please enter your name here