കൊച്ചി: ഘരാവോ, പഠിപ്പുമുടക്ക്, ധര്‍ണ്ണ, മാര്‍ച്ച… ഇവയെല്ലാം വിലക്കി. സ്‌കൂളുകളിലും കോളജുകളിലും വിദ്യാര്‍ത്ഥി സമരങ്ങള്‍ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു.

പഠിക്കുകയെന്നത് വിദ്യാര്‍ത്ഥികളുടെ മൗലിക അവകാശമാണ്. ഇതു തടയാന്‍ മറ്റുള്ളവര്‍ക്ക് അവകാശമില്ല. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ തടസപ്പെടുത്തി ഒരു സമരവും ഉണ്ടാകരുതെന്ന് കോടതി നിര്‍ദേശിച്ചു. കലാലയ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന സമരങ്ങളും കോടതി വിലക്കി. സ്‌കൂളുകളിലും കോളജുകളിലും രാഷ്ട്രീയം നിരോധിച്ചു നിരവധി ഉത്തരവുകളുണ്ടായിട്ടും നടപ്പാക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി എത്തിയ പതിനഞ്ചോളം ഹര്‍ജികളാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്. പോലീസ് സംരക്ഷണം ആവശ്യപ്പെടുന്ന കലാലയ മാനേജുമെന്റുകളുടെ ഹര്‍ജികളും ഇതില്‍ ഉള്‍പ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here