കൊച്ചി: തിരുവനന്തപുരം ആറ്റിങ്ങലില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യ വിചാരണയ്ക്ക് ഇരയാക്കിയ എട്ടു വയസുകാരിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. കേസില്‍ തീരുമാനമുണ്ടാകുന്നതുവരെ പോലീസ് ഉദ്യോഗസ്ഥയെ ക്രമസമാധാന പാലന ചുമതലയില്‍ നിന്നു മാറ്റി നിര്‍ത്തണമെന്നും പൊതുജനങ്ങളില്‍ ഇടപെടുന്നതിനുള്ള പരിശീലനം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പൊതിനിരത്തില്‍ അപമാനിച്ചതില്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എട്ടുവയസുള്ള പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്.

ജില്ലാ പോലിസ് മേധാവി ഉദ്യോഗസ്ഥക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് കോടതി നിര്‍ദേശം. കോടതി ചെലവായി 25000 രൂപ കെട്ടിവയ്ക്കണമെന്നും ഉത്തരവിലുണ്ട്. പെണ്‍കുട്ടിയെ പോലീസ് ഉദ്യോഗസ്ഥ വിചാരണ ചെയ്യുന്നതിന്റെ വിഡിയോ ഉള്‍പ്പടെ പരിശോധിച്ചാണ് കോടതി അന്തിമ നിലപാടിലേക്ക് എത്തിച്ചേര്‍ന്നത്. ഉദ്യോഗസ്ഥയെ അവസാന ഘട്ടം വരെ പിന്തുണയ്ക്കുന്ന നിലപാടെടുത്ത സര്‍ക്കാരിനും കോടതി വിധി തിരിച്ചടിയാണ്. പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്നും ഉദ്യോഗസ്ഥയ്‌ക്കെതിരെ കൂടുതല്‍ നടപടി സ്വീകരിക്കില്ലെന്നുമായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here