പ്രവർത്തി പരിചയത്തിൽ വ്യക്തത വരുത്തിയില്ല, പ്രിയ വർഗീസിനു രൂക്ഷ വിമർശം, കുഴിവെട്ടിയത് പ്രവർത്തി പരിചയമാകിലെന്നു ഹൈക്കോടതി

കൊച്ചി | കണ്ണൂരിൽ അസോസിയേറ്റ് പ്രൊഫസർ നിയമന കേസിൽ പ്രിയാ വർഗീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ കാലയളവിലെ പ്രവൃത്തി പരിചയത്തെക്കുറിച്ച് പ്രിയാ വര്‍ഗീസ് നല്‍കിയ സത്യവാങ്മൂലത്തില്‍ നിന്നും വ്യക്തമല്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

ഡപ്യൂട്ടേഷന്‍ കാലയളവില്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നോ, സ്റ്റുഡന്റ് ഡയറക്ടര്‍ ആയിരുന്ന കാലത്ത് പഠിപ്പിച്ചിരുന്നോ, പ്രവൃത്തി പരിചയരേഖ സ്ക്രൂട്ടിനി കമ്മിറ്റിയിൽ സമർപ്പിച്ചിരുന്നോ? തുടങ്ങിയ ചോദ്യങ്ങളും കോടതി ആരാഞ്ഞു. പ്രിയ വർഗീസിന്റെ നിയമനം റദ്ദാക്കണമെന്ന ഹർജിയിലാണ് കോടതിയുടെ പരാമർശം. ഡെപ്യൂട്ടേഷന്‍ കാലാവധി അധ്യാപന പരിചയമായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് യു.ജി.സിയുടെ നിലപാട്. ഇത് ശരിവെക്കുന്ന രീതിയിലായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശം.

കുഴി വെട്ടിയത് അധ്യാപന പരിചയമാകില്ലെന്നു കോടതി പറഞ്ഞു. എന്‍എസ്എസ് കോര്‍ഡിനേറ്ററായുളള പ്രവര്‍ത്തനവും അധ്യാപന പരിചയമല്ലെന്നും കോടതി വ്യക്തമാക്കി. പ്രിയാ വർഗീസിന്റെ നിയമന വിഷയത്തിൽ എങ്ങനെയാണു സ്ക്രീനിങ് കമ്മിറ്റി യോഗ്യതാ രേഖകൾ വിലയിരുത്തിയതെന്നു കണ്ണൂർ സർവകലാശാലയോടു ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. അസോഷ്യേറ്റ് പ്രഫസർ നിയമനം  കുട്ടിക്കളിയല്ലെന്നും കോടതി പറഞ്ഞു. രജിസ്ട്രാറുടെ സത്യവാങ്മൂലത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.

kerala high court on priya varghese kannur University posting

LEAVE A REPLY

Please enter your comment!
Please enter your name here