കുമ്പസാരം ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കാനാവില്ലെന്നു ഹൈക്കോടതി

0

കൊച്ചി: കുമ്പസാരം ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കാനാവില്ലെന്നു ഹൈക്കോടതി. ക്രിസ്തീയ വിഭാഗത്തില്‍ കുമ്പസാരം ആവശ്യമാണോ അല്ലയോ എന്നത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണെന്ന് കോടതി വ്യക്തമാക്കി. കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.

കുമ്പസരിക്കണമെന്നത് നിയമപരമായ നിര്‍ബന്ധമല്ല. എല്ലാവരും പള്ളിയുടെ നിയമങ്ങള്‍ പാലിക്കണമെന്ന് എവിടെയും പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കുമ്പസാരം വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന് പറയാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ഹരജി തള്ളി.

LEAVE A REPLY

Please enter your comment!
Please enter your name here