കെ.എസ്. ആർ.ടി.സി. ബസുകളിലെ പരസ്യങ്ങൾ വിലക്കി, വാഹനങ്ങൾക്ക് ഏകീകൃത കളർകോഡ് നിർബന്ധം

കൊച്ചി | കെ.എസ്. ആർ.ടി.സി. ബസിലെ പരസ്യങ്ങൾ ഹൈക്കോടതി വിലക്കി. ഏകീകൃത കളർ കോഡ് പാലിക്കാത്ത പൊതു സ്വകാര്യ വാഹനങ്ങൾ പിടിച്ചെടുക്കാനും കോടതി നിർദേശിച്ചു.

ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം കൊണ്ടുവരാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഉടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ഏതെങ്കിലും തരത്തില്‍ വാഹനങ്ങള്‍ നിയമം ലംഘിക്കുന്നുണ്ടെങ്കില്‍ അവ നിരത്തിലിറങ്ങാന്‍ സമ്മതിക്കരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കും വീഴ്ചയുണ്ടായതായാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിലയിരുത്തല്‍. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ടൂറിസ്റ്റ് ബസാണ് വിനോദ സഞ്ചാരത്തിന് ഉപയോഗിച്ചത്. ഇതാണ് സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെന്ന് കോടതി ചൂണ്ടിക്കാണിച്ചു.

മലപ്പുറത്തെ ഒരു കോളേജില്‍ അടുത്ത കാലത്ത് നടന്ന ഓട്ടോ ഷോയുടെ ദൃശ്യങ്ങളും പരാതിയെ തുടർന്ന് കോടതി പരിശോധിച്ചു.

Kerala high Court ban advertisement in buses including KSRTC

LEAVE A REPLY

Please enter your comment!
Please enter your name here