കൊച്ചി: ബന്ധുനിയമന വിവാദത്തില്‍ കെ.ടി. ജലീലിന് എതിരായ ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവച്ചു. എല്ലാ രേഖകകളും പരിശോധിച്ചശേഷമാണ് ലോകായുക്തയുടെ വിധിയെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ജലിലിന്റെ ഹര്‍ജി തള്ളി.

ബന്ധുനിയമന വിഷയത്തില്‍ ജലീല്‍ അധികാരദുര്‍വിനിയോഗം നടത്തിയെന്നും മന്ത്രിസ്ഥാനത്തു തുടരാന്‍ അര്‍ഹതയില്ലെന്നുമുള്ള ലോകായുക്തയുടെ ഉത്തരവ് ചട്ടവിരുദ്ധവും വഴിവിട്ടതുമാണെന്നായിരുന്നു ജലീലിന്റെ നിലപാട്. ഈ നിലപാടിനാണ് ഹൈക്കോടതിയില്‍ കനത്ത തിരിച്ചടിയുണ്ടായിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here