കാലവര്‍ഷത്തിന്റെ വരവ് ദുര്‍ബലം, അറബിക്കടയിലെ ന്യൂനമര്‍ദ്ദം ചൂഴലിയാകും

0

തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറുമെന്ന് നിഗമനം. വടക്കു പടിഞ്ഞാറന്‍ മേഖലയിലേക്കാകും ചുഴലി രൂപപ്പെട്ടാല്‍ നീങ്ങുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ നിഗമനം. അതിനാല്‍ കേരളത്തെ നേരിട്ട് ബാധിക്കില്ല.

കാലവര്‍ഷത്തിന്റെ ഭാഗമായി കേരള തീരത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റടിക്കാനും സാധ്യത. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ ഏഴു തെക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ആലപ്പുഴ, എറണാകുളം ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കന്‍ ജില്ലകളിലടക്കം ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന ജാഗ്രതാനിര്‍ദ്ദേശവുമുണ്ട്.
ഏത് അടിയന്തരസാഹര്യവും നേരിടാന്‍ അഗ്‌നിശമനസേനയെയടക്കം സജ്ജമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here