തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ഞായറാഴ്ചകളിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യൂവും തുടരും. സംസ്ഥാനത്ത് 18 വയസിനു മുകളിലുള്ള 75 ശതമാനം പേര്‍ക്കു ആദ്യ ഡോസ് നല്‍കി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച ലോക്ഡൗണും തുടരണോയെന്ന കാര്യത്തില്‍ ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗത്തില്‍ തീരുമാനമെടുക്കും. കോവിഡിനൊപ്പം ജീവിക്കുകയെന്ന തീരുമാനത്തിലേക്കാണ് നാം നീങ്ങുന്നത്. അതിലൂന്നിയുള്ള തീരുമാനങ്ങളാകും ഉണ്ടാവുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോവിഡിനെതിരെ ബി ദ വാരിയന്‍ കാമ്പയിനും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എല്ലാവരും സ്വയം കോവിഡ് പ്രതിരോധ പോരാളികളായി മാറുകയെന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഓണത്തിനുശേഷം കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഭയപ്പെട്ടതുപോലുള്ള വര്‍ദ്ധനവ് ഉണ്ടായിട്ടില്ല. വാക്‌സിനെടുത്തവരില്‍ കുറച്ചുപേര്‍ക്കും കോവിഡ് പോസിറ്റീവ് ആകുന്നുണ്ട്. എന്നാല്‍, രോഗം ഗുരുതരമാകുന്നത് വിരളമാണ്. അതുകൊണ്ടുതന്നെ വാക്‌സിന്‍ എടുത്തവര്‍ക്ക് രോഗം വരുന്നതില്‍ ആശങ്കപ്പെടേണ്ടതില്ല.

LEAVE A REPLY

Please enter your comment!
Please enter your name here