തിരുവനന്തപുരം: പട്ടിക വിഭാഗങ്ങളുടെ സംവരണത്തിനും പൗരത്വ നിയമഭേദഗതിക്കെതിരായ പ്രമേയത്തിനുമായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും.

പട്ടിക വിഭാഗങ്ങളുടെ സംവരണവുമായി ബന്ധപ്പെട്ട നിയമ നിര്‍മാണമാണ് സമ്മേളനത്തിന്റെ അടിയന്തര ലക്ഷ്യം. പട്ടിക ജാതി പട്ടിക വര്‍ഗ സംവരണം പത്തു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇതിന് സംസ്ഥാന നിയമസഭകളുടെ അനുവാദം കൂടി ആവശ്യമാണ്. ജനുവരി പത്തിനു മുമ്പ് തീരുമാനം കൈക്കൊള്ളാന്‍ കേന്ദ്രം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് നിയമസഭാ സമ്മേളനം അടിയന്തരമായി വിളിച്ചു ചേര്‍ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here