തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്ത് രൂക്ഷമായി. ട്രഷറികളില്‍ നിന്ന് അത്യാവശ്യ ചെലവുകള്‍ മാത്രമേ വരും ദിവസങ്ങളില്‍ അനുവദിക്കൂ. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ചെലവുകള്‍ക്ക് ഉടന്‍ പണം ലഭിക്കില്ല. പദ്ധതി നിര്‍വഹണം ഉള്‍പ്പെടെ തടസപ്പെടും.

കര്‍ശന നിയന്ത്രണത്തിനുള്ള നിര്‍ദേശമാണ് ട്രഷറികള്‍ക്ക് നല്‍കിയിരിക്കുന്നത്. ശക്തമായ സാമ്പത്തിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന കാലത്തും അഞ്ചു ലക്ഷത്തിനു മുകളിലുള്ള ബില്ലുകള്‍ക്കു മാത്രമേ ധനവകുപ്പിന്റെ അനുമതി വേണമെന്ന നിബന്ധനയുണ്ടായിരുന്നുള്ളൂ. ഇത്തവണ ഏര്‍പ്പെടുത്തിയിരിക്കുന്ന പരിധിയില്ലാത്ത നിയന്ത്രണം സാമ്പത്തിക പ്രതിസന്ധിയുടെ ഗുരുതരാവസ്ഥ തെളിയിക്കുന്നതാണ്.

അത്യാവശ്യ ഗണത്തില്‍പ്പെടുത്തിയിരിക്കുന്ന 31 ഇനങ്ങള്‍ ഒഴികെയുള്ള എല്ലാ പേയ്‌മെന്റുകളും നിലയ്ക്കും. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണത്തനും നിയന്ത്രണമുണ്ട്. ട്രഷറിയില്‍ പണം കുറവായതിനാല്‍ ഓവര്‍ ഡ്രാഫ്റ്റില്‍ ആയി ഇടപാടുകള്‍ തടസപ്പെടാതിരിക്കാനാണ് കടുത്ത നിയന്ത്രണം. ശമ്പളം, പെന്‍ഷന്‍, മെഡിക്കല്‍ ബില്ലുകള്‍, ശബരിമല ചെലവുകള്‍, ഇന്ധന ചെലവുകള്‍, ദുരന്ത ലഘൂകരണ ഫണ്ട്, ലൈഫ് മിഷന്‍ തുടങ്ങിയവയാണ് 31 ഇനങ്ങളില്‍ ഉള്‍പ്പെടുന്നത്. പൊതു ആവശ്യങ്ങള്‍ക്കുള്ള ഫണ്ടില്‍ നിന്നുമാത്രമാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് പണം ചെവലിടാന്‍ അനുമതിയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here