തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്റെ സേവന കാലാവധി രണ്ടു വര്‍ഷത്തേക്കുകൂടി നീട്ടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡി.ജി.പി പദവിയിലിരിക്കുന്നവര്‍ക്കു രണ്ടു വര്‍ഷമെങ്കിലും സേവനകാലാവധി നല്‍കണമെന്ന സുപ്രിം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 1998 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ അനില്‍കാന്തിന്റെ സേവനം 2023 ജൂണ്‍ 30 വരെയാണ് നീട്ടിയത്. 2022 ജനുവരി 31നാണ് അനില്‍കാന്ത് വിരമിക്കേണ്ടിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here