51 സ്ത്രീകള്‍ ശബരിമല കയറിയെന്ന് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍, കയറിയവരുടെ പ്രായത്തില്‍ അവ്യക്തത

0
3

ഡല്‍ഹി: 51 സ്ത്രീകള്‍ ശബരിമല കയറിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇവരുടെ പേരു വിവരങ്ങളും തിരിച്ചറിയല്‍ രേഖകളും സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, തെലങ്കാന, ഗോവ സംസ്ഥാനങ്ങളില്‍ നിന്ന് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തവരുടെ പട്ടികയാണ് സമര്‍പ്പിച്ചിട്ടുള്ളത്. കേരളത്തില്‍ നിന്നുള്ള ആരുടെയും പേരു വിവരങ്ങള്‍ പട്ടികയില്‍ ഇല്ല. ശബരിമലയില്‍ കയറിയ ബിന്ദുവിനും കനക ദുര്‍ഗയ്ക്കും സുരക്ഷ നല്‍കാനും കോടതി സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കി.

അതേസമയം, സര്‍ക്കാര്‍ സമര്‍പ്പിച്ച ലിസ്റ്റില്‍ പറഞ്ഞിരിക്കുന്ന സ്ത്രീകളുടെ വയസു സംബന്ധിച്ച് ആശയകുഴപ്പം ഉയര്‍ന്നിട്ടുണ്ട്. തങ്ങള്‍ക്ക് 50 കഴിഞ്ഞുവെന്ന് പലരും പ്രതികരിക്കുമ്പോള്‍ ഇതു തെളിയിക്കുന്ന തെളിവുകളും പുറത്തുവന്നു തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here