തിരുവനന്തപുരം: പൗരത്വ നിയമ ദേദഗതിക്കെതിരെ രാജ്ഭവനെ അറിയിക്കാതെ സുപ്രീം കോടതിയെ സമീപിച്ചതില്‍ ഗവണര്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചു. ഗവര്‍ണറും സര്‍ക്കാരും തമ്മിലുളള അഭിപ്രായഭിന്നത രൂക്ഷമാകുന്നതിനിടെ, ചീഫ സെക്രട്ടറിയോടാണ് വിശദീകരണം തേടിയത്.

എന്ത് അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നും ഇത്തരമൊരു നടപടിക്കു മുമ്പ് ഗവര്‍ണറെ അറിയിക്കണമെന്നും ഗവര്‍ണര്‍ കത്തില്‍ പറയുന്നു. ഏറ്റവും വേഗത്തില്‍ വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കോഴിക്കോട് ലിറ്റററി ഫെസ്റ്റിവലിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരിപാടി സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഒഴിവാക്കിയതും ശ്രദ്ധേയമാണ്.സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സാധിക്കില്ലെന്ന് സംഘാടകര്‍ അറിയിച്ചിരുന്നതായും പിന്നീട് ഓഡിറ്റോറിയത്തിനുള്ളില്‍ പരിപാടി നടത്താമെന്ന് വ്യക്തമാക്കിയെന്നുമാണ് രാജ്ഭവന്റെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here