പ്രതിദിന കോവിഡ് ബാധിതര്‍ കാല്‍ ലക്ഷം പിന്നിട്ടു, വാക്‌സീന്‍ വാങ്ങാന്‍ നടപടി തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കാല്‍ ലക്ഷത്തിനു മുകളിലേക്ക് ഉയര്‍ന്നു. ഇന്ന് 26,995 പേര്‍ക്ക് വയറസ് ബാധയും 28 പേര്‍ക്ക് മരണവും സ്ഥിരീകരിച്ചു.

കേന്ദ്രത്തില്‍നിന്നു വാക്‌സില്‍ കിട്ടുന്നതിനായി കാത്തുനില്‍ക്കില്ലെന്നും നേരിട്ടു വാങ്ങാനുള്ള നടപടി സംസ്ഥാനം ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വാക്‌സിന്‍ കമ്പനികളുമായി ചര്‍ച്ച നടത്തുകയാണ്. ചീഫ് സെക്രട്ടറി, ആരോഗ്യ ധന സെക്രട്ടറിമാര്‍ എന്നിവരുമായി ആലോചിച്ച് ഓര്‍ഡര്‍ നല്‍കും.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് റാപ്പിഡ് റസ്‌പോണ്‍സ് ടീമിനെ സഹായിക്കാനായി അധ്യാപകരെ നിയമിച്ചു. സംസ്ഥാനത്ത് 18-45 വയസിനിടയിലുള്ള 1.65 കോടി പേര്‍ക്ക് രണ്ടോ മൂന്നോ ഘട്ടമായി വാക്‌സിന്‍ വിതരണം ചെയ്യാനാണ് പദ്ധതി തയാറാക്കുന്നത്. അസുഖമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. മാനദണ്ഡം രൂപീകരിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here