മുഖ്യമന്ത്രി ആവശ്യപ്പെട്ടു, പൗരത്വ നിയമ ഭേദഗതി നയം ഗവര്‍ണര്‍ വായിച്ചു, സഭയിലെത്തിയപ്പോള്‍ പ്രതിപക്ഷം തടഞ്ഞു

0
10

തിരുവനന്തപുരം: പൗതത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട നയപ്രഖ്യാപനത്തിലെ ഭാഗം വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട് ഗവര്‍ണര്‍ വായിച്ചു. പ്രസംഗത്തില്‍ പൗരത്വ നിയമത്തിനെതിരെ വിമര്‍ശനമുള്ള 18-ാം പാരഗ്രാഫ് വായിക്കില്ലെന്ന് നേരത്തെ ഗവര്‍ണര്‍ നിലപാട് സ്വീകരിക്കുകയും സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഈ ഭാഗങ്ങള്‍ വായിക്കുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

നയപ്രഖ്യാപനത്തിനായി സ്പീക്കറും മുഖ്യമന്ത്രിയും ചേര്‍ന്ന് ആനയിച്ച ഗവര്‍ണറെ പ്രതിപക്ഷം ബാനറുകളും പ്ലക്കാര്‍ഡുകളുമായി തടഞ്ഞു. ഗോബാക്ക് വിളികളുമായി ഗവര്‍ണര്‍ക്കുമുന്നില്‍ ഉപരോധം സൃഷ്ടിച്ച പ്രതിപക്ഷത്തെ വാച്ച് ആന്റ് വാര്‍ഡ് ബലം പ്രയോഗിച്ച് പിടിച്ചുമാറ്റി. വാച്ച് ആന്റ് വാര്‍ഡിന്റെ സംരക്ഷണ വലയത്തില്‍ സ്പീക്കറുടെ ഡയസിലെത്തിയ ഗവര്‍ണര്‍ പ്രതിക്ഷ ബഹളത്തിനിടയില്‍ നയപ്രഖ്യാപനം തുടങ്ങി. ഇതിനിടെ, പ്രതപക്ഷം മുദ്രാവാക്യം മുഴക്കി സഭ ബഹിഷ്‌കരിച്ചു. നിയമസഭയ്ക്കു പുറത്ത് പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here