തിരുവനന്തപുരം: നോട്ട് പിന്‍വലിക്കലിനെതുടര്‍ന്ന് ദുരിതത്തിലായ ജനങ്ങള്‍ക്ക് നികുതിയും ഫീസുകളും അടയ്ക്കാന്‍ ജനങ്ങള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുമെന്നും ഇതിനിടെ പിഴ ചുമത്തുകയോ കുടിശ്ശിക ഈടാക്കുകയോ ചെയ്യില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യക്തികളും കുടുംബങ്ങളും സര്‍ക്കാരിലേക്ക് ഒടുക്കേണ്ട വൈദ്യുതി ബില്‍, വെള്ളക്കരം, പരീക്ഷാഫീസ്, കെട്ടിടനികുതി അടക്കമുള്ളവയ്ക്ക് നവംബര്‍ 30 വരെ സമയം നല്‍കുമെന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഓട്ടോ–ടാക്സി–ചരക്ക് വാഹനനികുതി അടയ്ക്കാനും സമയം നീട്ടിനല്‍കും. അതേസമയം, വാറ്റും എക്സൈസ് നികുതിയും അടയ്ക്കാനുള്ള സമയം നീട്ടില്ല. ജനങ്ങള്‍ നേരിടുന്ന സമാനതകളില്ലാത്ത ബുദ്ധിമുട്ട് കണക്കിലെടുത്ത് നോട്ട് മാറ്റിയെടുക്കാനുള്ള അവസാനതീയതിയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഡിസംബര്‍ 30 വരെ 500, 1000 രൂപ നോട്ടുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കണം. ഡല്‍ഹിയിലെത്തി ധനമന്ത്രിയെ കാണാന്‍ ശ്രമിക്കുമെന്നും ഈ ആവശ്യം ഉന്നയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here