തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം തടഞ്ഞുവച്ച നടപടിയില്‍ പുന:പരിശോധനയുണ്ടാകില്ലെന്ന് മന്ത്രി തോമസ് ഐസക്. പ്രതിസന്ധി മറികടക്കാന്‍ ഇത്തരം നടപടികള്‍ സ്വീകരിച്ചേ മതിയാവൂവെന്നും അദ്ദേഹം വ്യക്തമാക്കി. പിടിക്കുന്ന ശമ്പളം തിരികെ നല്‍കാന്‍ വിരമിക്കുന്നതുവരെ സമയമുണ്ടെന്നും പല മാര്‍ഗങ്ങളുണ്ടെന്നും പിണറായി പറഞ്ഞു.

ഏപ്രില്‍ മാസം 250 കോടിയാണ് സംസ്ഥാന സര്‍ക്കാരിന്റെ വരുമാനം. കേന്ദ്രം തന്നതുകൂടിയാകുമ്പോള്‍ 2000 കോടിയാവും. ശമ്പളത്തിനു മാത്രം 2500 കോടി വേണമെന്നും മന്ത്രി പറഞ്ഞു. പ്രവാസികള്‍ കൂടി തിരിച്ചെത്തിയാല്‍ മാത്രമേ കേരളം നേരിടാന്‍ പോകുന്നതെന്താണെന്ന് വ്യക്തമാകൂവെന്നും ഐസക് പറഞ്ഞു.

ശമ്പളം മാറ്റിവച്ചതിനെതിരെ ഉത്തരവ് കത്തിച്ചുകൊണ്ട് അധ്യാപക സംഘടന പ്രതിഷേധിച്ചത് ദൗര്‍ഭാഗ്യകരമാണ്. അധ്യാപകര്‍ എന്ത് സാമൂഹിക ബോധമാണ് കേരളത്തിലെ വിദ്യാര്‍ത്ഥിക്ക് പകര്‍ന്നുകൊടുക്കുന്നത്. ഇത്തരം കാഴ്ചപ്പാട് കേരളത്തിലെ അധ്യാപക സംഘടനകള്‍ സ്വീകരിക്കുന്നത് വിചിത്രമാണെന്നും ഐസക് കൂട്ടിച്ചേര്‍ത്തു. അതേസമയം, നിലപാടിള്‍ ഉറച്ചു നില്‍ക്കുകയാണെന്ന് പ്രതിഷേധിക്കുന്ന അധ്യാപക സംഘടനകളും വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here