ബ്രുവറി, ഡിസ്റ്റിലറി അനുമതി റദ്ദാക്കി

0

തിരുവനന്തപുരം: ബ്രുവറി, ഡിസ്റ്റിലറി അനുമതി റദ്ദാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൂടുതല്‍ പരിശോധനയ്ക്കുശേഷം പുതിയ അനുമതി നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അനുവദിച്ചതില്‍ വീഴ്ച പറ്റിയിട്ടില്ല. വിവാദം ഒഴിവാക്കാനാണ് റദ്ദാക്കുന്നത്. നാടിന്റെ പൊതുവായ കാര്യങ്ങളില്‍ ഒരുമിച്ചു നല്‍കുന്നതിനു ചില വിട്ടുവീഴ്ചകള്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അനുമതി നല്‍കിയ രീതിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും അതൃപ്തി രേഖപ്പെടുത്തിയിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here