തിരുവനന്തപുരം: ഗള്‍ഫിലേക്കു കടന്ന യു.എ.ഇ കോണ്‍സുലേറ്റ് ജനറലിനെയും അറ്റാഷയെയും സ്വര്‍ണ്ണക്കടത്തു കേസില്‍ പ്രതികളാക്കാന്‍ കസ്റ്റംസ് നടപടി തുടങ്ങി. യു.എ.ഇ കോണ്‍സല്‍ ജനറലിന് കസ്റ്റം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ആറു മാസം മുമ്പാണ് ഇരുവരെയും പ്രതികളാക്കാന്‍ കസ്റ്റംസ് ശ്രമം തുടങ്ങിയത്. ഇതുസംബന്ധിച്ച് വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം അനുമതി നല്‍കി. തുടര്‍ന്നാണ് കസ്റ്റംസ് നീക്കത്തിനു വീണ്ടും ജീവന്‍ വച്ചത്.

ജൂണ്‍ 30നാണ് ഡിപ്ലോമാറ്റിക് ബാഗേജ് എന്ന രീതിയിലുള്ള പാഴ്‌സല്‍ തിരുവനന്തപുരത്ത് എത്തിയത്. ജൂലൈ അഞ്ചിന് ഇതില്‍ 14.5 കോടി രൂപയുടെ സ്വര്‍ണ്ണം ഉണ്ടെന്നു കണ്ടെത്തി. പിന്നാലെയാണ് കോണ്‍സുല്‍ ജനറല്‍ ആയിരുന്ന ജമാല്‍ ഹുസൈന്‍ അല്‍ സാബിയും അറ്റാഷെ റാഷിദ് ഖമീസ് അലിയും രാജ്യം വിട്ടത്. സ്വപ്‌നം സരിത്തും സന്ദീപും അടക്കം 24 പേരെ നിലവില്‍ പ്രതികളാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here