കേരളം കുടുങ്ങി, മെട്രോ സര്‍വീസുകള്‍ നിര്‍ത്തി…

0

കൊച്ചി: സംസ്ഥാനത്തിന്റെ പല മേഖലകളിലും മഴ തുടരുകയാണ്. മധ്യകേരളത്തില്‍ ദയനീയ സ്ഥിതിയാണ്. യുദ്ധസമാനമായ രക്ഷാപ്രവര്‍ത്തനമാണ് ദുരിത മേഖലകളില്‍ നടക്കുന്നത്.

Updating…

  • നെന്‍മാറയില്‍ ഉരുള്‍പൊട്ടല്‍

    നെന്മാറ ചേരുംകാട്ടിലുണ്ടായ ഉരുള്‍പൊട്ടലിലെ മരണസംഖ്യ ഏഴു കടന്നു. ഉരുള്‍പൊട്ടി ഒരു മേഖല ഒന്നാലെ മണ്ണിനടിയിലേക്കു പോകുന്ന സ്ഥിതിയാണ്. മൂന്നു വീടുകളാണ് ഒലിച്ചുപോയത്് മൂന്നു മാസം പ്രായമുള്ള ഒരു കുഞ്ഞ് അടക്കം മൂന്നുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് പ്രദേശവാസികളെ സമീപത്തെ സ്‌കൂളിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

  • പത്തനംതിട്ടയില്‍ രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കി

    പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. ഏതാനും മണിക്കൂറുകള്‍ കൊണ്ട് എല്ലാവരെയും രക്ഷപെടുത്താന്‍ സാധിക്കുമെന്നാണ് ജില്ലാ ഭരണകൂടം കണക്കൂ കൂട്ടുന്നത്. റാന്നി മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരുകയാണ്. റാന്നി, ആറന്മുള മേഖലകളില്‍ നിരവധിപ്പോര്‍ വീടുകളില്‍ കുടുങ്ങിയിരിക്കുകയാണ്. ഹെലികോപ്ടര്‍ എത്തിച്ചുള്ള രക്ഷാപ്രവര്‍ത്തനവും ബോട്ടുകള്‍ ഇറക്കിയുള്ള രക്ഷാ പ്രവര്‍ത്തനവുമാണ് പുരോഗമിക്കുന്നത്.

  • കൊച്ചി മെട്രോ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി

എറണാകുളത്ത് ആലുവയില്‍ പെരിയാര്‍ ദിശമാറി ഉഴുകിയതോടെ കമ്പനിപ്പടിയിലും മെട്രോയാഡിലുമെല്ലാം വെള്ളം നിറയുകയാണ്. ആലുവയില്‍ ദേശീയാപാത വെള്ളം നിറഞ്ഞതോടെ ഗതാഗതം നിലച്ച നിലയിലാണ്. ആലുവ- അങ്കമാലി പാതയില്‍ വെള്ളം കയറി വാഹന ഗതാഗതം തടസപ്പെട്ടു.

മുട്ടം യാര്‍ഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here