മഴ കുറഞ്ഞു, വെളളിയാഴ്ച 82,442 പേരെ രക്ഷപെടുത്തി, ചാലക്കുടിയും ചെങ്ങന്നൂരിലും സ്ഥിതിഗതികള്‍ രൂക്ഷം

0

തിരുവനന്തപുരം: ഞായറാഴ്ചയോടെ കേരളത്തില്‍ മഴ പൂര്‍ണമായും കുറയും. ചാലക്കുടിയിലെയും ചെങ്ങന്നൂരിലെയും രക്ഷാ പ്രവര്‍ത്തനത്തിനു വിലങ്ങു തടിയായി ശക്തമായ നീരൊഴുക്ക് .

പ്രളയം സാരമായി ബാധിച്ചിട്ടുള്ള ചെങ്ങന്നൂര്‍, ചാലക്കുടി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാകും ഇനിയുള്ള രക്ഷാപ്രവര്‍ത്തനമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വൈകുന്നേരം വരെയുളള കണക്കനുസരിച്ച് 7085 കുടുംബങ്ങളിലെ 3,14,391 പേര്‍ 2094 ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. ചാലക്കുടിയിലും ചെങ്ങന്നൂരിലും കൂടുതല്‍ ഹെലികോപ്ടറുകള്‍ ശനിയാഴ്ച രക്ഷാ പ്രവര്‍ത്തനത്തിനെത്തും. വെളളിയാഴ്ച പകല്‍ 82,442 പേരെ രക്ഷപെടുത്തി.

ഇന്നും നാളെയും മഴ തുടരുമെങ്കിലും ശക്തമായ മഴ ആയിരിക്കില്ല. ന്യൂനമര്‍ദ ഭീഷണിയില്‍ നിന്ന് കേരളം ഒഴിവാകുന്നുവെന്നാണ് സൂചനയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്നത്. വൃഷ്ടിപ്രദേശത്ത് മഴയുടെ അളവ് കുറഞ്ഞിട്ടുണ്ട്. മഴ മാറി നിന്ന അന്തരീക്ഷത്തില്‍ രക്ഷാപ്രവര്‍ത്തനം വെളളിയാഴ്ച വളരെ മുന്നോട്ടു പോയി. വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ഡാമുകളുടെ ജലനിരപ്പ് കറഞ്ഞതിനെ തുടര്‍ന്ന് ഷട്ടറുകള്‍ താഴ്ത്തി തുടങ്ങി.

സംസ്ഥാനത്ത് ദുരിതം വിതച്ച പ്രമേരി തുടങ്ങിയ മേയ് 29നു ശേഷം ഇതുവരെ 324 പേര്‍ മരിച്ചു. ഈ മാസം ഇതുവരെ മരിച്ചവര്‍ 164 പേരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here