സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് വീണ്ടും മഴ. കോഴിക്കോട്, പത്തതംതിട്ട, കോട്ടയം തുടങ്ങിയ ജില്ലകളില്‍ മഴ തുടരുകയണ്.

പാലക്കാട് കവളപ്പാറയില്‍ പുലര്‍ച്ചെ മുതല്‍ വീണ്ടും മഴ തുടങ്ങി. 36 പേരെ ഇവിടെ കണ്ടെത്താനുണ്ട്. ആധുനിക സംവിധാനങ്ങള്‍ കൂടുതലായി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് രക്ഷാ സംഘം. പത്തനംതിട്ട റാന്നിയില്‍ പമ്പയാറിലെ ജലനിരപ്പ് ഉയരുകയാണ്. പുനലൂര്‍ മൂവാറ്റുപഴ സംസ്ഥാന പാതയിലേക്കും വെള്ളം കയറിതുടങ്ങി. പാലായില്‍ മീനച്ചലാര്‍ കര കവിഞ്ഞതിനെ തുടര്‍ന്ന് ഈരാറ്റുപേട്ട പാല റോഡില്‍ വെള്ളം കയറി. ഇടുക്കിയില്‍ രാത്രി പെയ്ത ശക്തമായ മഴയില്‍ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജനലിരപ്പ് 130 അടിക്കു മുകളിലായി.

LEAVE A REPLY

Please enter your comment!
Please enter your name here