കുടിങ്ങിയവരെ വെള്ളിയാഴ്ചയോടെ പൂര്‍ണ്ണമായും രക്ഷിക്കാന്‍ ശ്രമം, പ്രധാനമന്ത്രി കേരളത്തിലേക്ക്

0

തിരുവനന്തപുരം: മഴക്കെടുതിയില്‍ കുടുങ്ങി കിടക്കുന്നവരെ വെള്ളിയാഴ്ച പൂര്‍ണ്ണമായും രക്ഷിക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തോട് ആവശ്യപ്പെട്ട കൂടുതല്‍ രക്ഷാ പ്രവര്‍ത്തന സാമഗ്രകളും വ്യോമ- നാവിക സേനയുശട കുടുതല്‍ യൂണിറ്റുകളും നാളെ എത്തും.

23 ഹെലികോപ്ടറുകള്‍ നാളെ എത്തും. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലേക്ക് മൂന്നു ഹെലികോപ്ടറുകള്‍ വീതം എത്തും. തമിഴ്‌നാട് ഫയര്‍ഫോഴ്‌സ് ബോട്ടുകളും സ്വകാര്യ ബോട്ടുകളും ഉള്‍പ്പെടെ 200 ബോട്ടുകള്‍ രക്ഷാ പ്രവര്‍ത്തനത്തിന് ഉപയോഗിക്കും. ദുരിത ബാധിത പ്രദേശങ്ങളില്‍ ജലവകുപ്പ് ആവശ്യത്തിന് കുടിവെള്ളമെത്തിക്കും. വയനാട്ടിലെ പ്രളയ ബാധിതര്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കും.

ദുരന്തം വിതച്ച കേരളം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നാളെ (ആഗസ്റ്റ് 17, വെള്ളി) സംസ്ഥാനത്തെത്തും. വജ്‌പേയിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമായിരിക്കും അദ്ദേഹം കേരളത്തിലേക്ക് വരുന്നതെന്ന് കേന്ദ്രമന്ത്രി അല്‍ഫോള്‍സ് കണ്ണന്താനം അറിയിച്ചു. തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴച നടത്തും. പിന്നാലെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here