പുനരധിവാസത്തിന് ബൃഹത്ത് പദ്ധതി, 700 കോടി വാഗ്ദാനത്തിന് യു.എ.ഇയ്ക്ക് നന്ദി രേഖപ്പെടുത്തി മുഖ്യമന്ത്രി

0

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ തകര്‍ന്ന് അതേപടി പുനസ്ഥാപിക്കുന്ന രീതിയാകില്ല സര്‍ക്കാരിന്റെ പുനരധിവാസത്തിലുണ്ടാവുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും ബൃഹദ് പദ്ധതിയുണ്ടാകും. 10,000 കോടി രൂപയുടെ അധിക വായ്പ സമാഹരിക്കുന്നതിന് വായ്പ പരിധി ഉയര്‍ത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

ദീര്‍ഘകാല പദ്ധതികള്‍ക്ക് നബാര്‍ഡിന്റെ സഹായം തേടും. തൊഴിലുറപ്പു പദ്ധതിക്ക് ഉള്‍പ്പെടെ 2600 കോടിയുടെ പാക്കേജ് ആവശ്യമാണ്. എല്ലാ വകുപ്പുകളോടും ആക്ഷന്‍ പ്ലാന്‍ തയാറാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജി.എസ്.ടിയില്‍ 10 ശതമാനം സെസ് ഏര്‍പ്പെടുത്തും. ഈ തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കും. യു.എ.ഇയില്‍ നിന്ന് 700 കോടി രൂപയുടെ സഹായം ലഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ യു.എ.ഇ ഭരണകൂടത്തോട് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി. ദുരിതാശ്വാസ ക്യാമ്പുകളില്‍ പോയി കുടിശ്ശിക ഈടാക്കുന്ന നടപടി സ്വകാര്യ ബാങ്കുകള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here