നിയന്ത്രണാതീതം… കൊച്ചി നഗരത്തിലും വെള്ളം പൊങ്ങുന്നു, ഒറ്റപെട്ട പ്രദേശങ്ങളില്‍ രക്ഷിക്കാന്‍ കരഞ്ഞപേക്ഷിച്ച് നൂറുകണക്കിനുപേര്‍

0

തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്ഥാനത്ത് അതീവ ഗുരുതര സ്ഥിതി. വീടുകള്‍ക്കുള്ളില്‍ കുടിങ്ങിയവരെയും ടെറസില്‍ അഭയം തേടിയിരിക്കുന്നവരുടെയും അടുത്തെത്തിപ്പെടാന്‍ കഴിയാതെ രാപ്പകലുകള്‍ പിന്നിടുന്നു. സംസ്ഥാനത്ത് ട്രെയില്‍ റോഡ് ഗതാഗതം താറുമാറായി.

കൊച്ചി വിമാനത്താവളം 26വരെ തുറക്കില്ല. അതിവേഗം ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവ മുങ്ങിക്കൊണ്ടിരിക്കുകയാണ്. കൊച്ചി നഗരവും വെള്ളം കയറല്‍ ഭീഷണിയിലാണ്. പെരിയാര്‍ ഏഴു കിലോമീറ്റര്‍ പരന്ന് ദിശതെറ്റി ഒഴുകിയതോടെയാണ് കൊച്ചിയിലേക്ക് വെള്ളം കയറിയത്. പെരിയാറില്‍ അപകടരമായ രീതിയില്‍ വെള്ളം പൊങ്ങുകയാണ്.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും ഒറ്റപെട്ട നിലയിലാണ്. എറണാകുളത്തിനു പുറമേ ഇടുക്കി, കോട്ടയം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലും പല സ്ഥലങ്ങളും ഒറ്റപ്പെട്ട സ്ഥിതിയാണ്. പെരിഞ്ഞല്‍കുന്ന് ഡാം കവിഞ്ഞൊഴുകുകയാണ്. മുന്നറിയിപ്പ് ഉണ്ടായാല്‍ മാറി നില്‍ക്കാന്‍ എല്ലാവരും തയാറാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്ത് 166538 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. 1155 ക്യാമ്പുകളാണ് തുടങ്ങിയിട്ടുള്ളത്.

ഓഗസ്റ്റ് എട്ടു മുതല്‍ 94 പേര്‍ മരണപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. മൂന്നു ദിവസത്തിനിടെ മരണപ്പെട്ടത് 65 പേരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here