പ്രളയക്കെടുതി: കാലടിയില്‍ ഗര്‍ഭിണിയെ രക്ഷപെടുത്തി, രക്ഷകരെ കാത്ത് ടെറസില്‍ നിന്നവര്‍ക്കു മുകളിലേക്ക് മരം വീണ് 2 മരണം

0

ഹെലികോപ്ടര്‍, സൈനിക- മത്സ്യബന്ധന- സ്വകാര്യ ബോട്ടുകള്‍… ലഭ്യമായ എല്ലാ സന്നാഹങ്ങളുമായി കുടുങ്ങികിടക്കുന്നവര്‍ക്കടുത്ത് എത്താനുള്ള ശ്രമങ്ങള്‍ അതിരാവിലെ പുന:രാരംഭിച്ചു.

Updating>>

  • കാലടി ചൊവ്വരയില്‍ പള്ളിയില്‍ കുടുങ്ങിയിരുന്ന ഗര്‍ഭിണിയെ രക്ഷപെടുത്തി. ഹെലികോപ്ടര്‍ മാര്‍ഗമാണ് രക്ഷപെടുത്തിയത്.
  •  

    ചാലക്കുടിയില്‍ മൂന്നു ദിവസമായി വീടിനു മുകളില്‍ നിന്നിരുന്ന രണ്ടു പേര്‍ മരം വീണു മരിച്ചു. രക്ഷാ പ്രവര്‍ത്തകര്‍ ബോട്ടിലെത്തി, വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരെയും മൃതദേഹങ്ങളും പുറത്തെത്തിച്ചു.

  • ചാലക്കുടി, മൂന്നാര്‍, ചെറുതോണി, ആലുവ അടക്കമുള്ള എറണാകുളം ജില്ലകയുടെ ഭാഗങ്ങള്‍, പത്തനംതിട്ടയുടെ വിവിധ മേഖലകള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമാണ്. ഭക്ഷണമോ വെള്ളമോ മരുന്നുകളോ ഇല്ലാതെ വലിയൊരു വിഭാഗം ടെറസുകില്‍ മരണത്തോട് മല്ലടിക്കുന്ന ദയനീയ സ്ഥിതിയാണ്. കുടുങ്ങി കിടക്കുന്നവര്‍ക്ക് ഹെലികോപ്ടര്‍ മാര്‍ഗം ഭക്ഷണം എത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
  • പന്തളം അടക്കമുള്ള പുതിയ മേഖലകളിലേക്കും വെള്ളം ഉയരുന്നുണ്ട്. പമ്പയിലും അച്ചന്‍കോവിലിലും ജലനിരപ്പ് കുറവില്ലാതെ തുടരുകയാണ്. ദേശീയപാതയില്‍ പുര്‍ണ്ണമായും ഗതാഗതം നിരോധിച്ചശേഷം ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേ പതിനൊന്ന് മണിയോടെ തുറന്ന് വെള്ളം ഒഴുക്കാന്‍ എറണാകുളം ജില്ലാഭരണകൂടം തീരുമാനിച്ചു.
  • മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നുള്ള നീരൊഴുക്ക് കുറയുന്നുവെന്ന ആശ്വാസ റിപ്പോര്‍ട്ടും വരുന്നുണ്ട്. ഇടുക്കിയില്‍ 2402.3 അടിയായി ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നു. കൂടുതല്‍ വെളളം ഉടന്‍ ഒഴുക്കി വിടില്ല. ഉപ്പുതറ അടക്കമുള്ള മേഖലകളില്‍ വെള്ളത്തിന് നേരിയ കുറവ് വന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here