മഴക്കെടുതി: 500 കോടി അടിയന്തര സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

0

കൊച്ചി: പ്രളയക്കെടുതി നേരിടാന്‍ കേരളത്തിന് കേന്ദ്രം 500 കോടി രൂപയുടെ ഇടക്കാലാശ്വാസം പ്രഖ്യാപിച്ചു. കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്തുനടന്ന അവലോകന യോഗത്തിലാണ് പ്രധാനമന്ത്രി സഹായം പ്രഖ്യാപിച്ചത്.

കേരളത്തിനു 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നും അടിയന്തര സഹായമായി 2000 കോടി ലഭ്യമാക്കണമെന്നുമാണ് കേരളം യോഗത്തില്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് നേരത്തെ അനുവദിച്ച 250 കോടിക്കു പുറമേ 500 കോടി രൂപയുടെ ഇടക്കാശ്വാസം കൂടി അനുവദിച്ചത്.

രാജ്യം കേരളത്തിനൊപ്പമുണ്ടെന്നും എല്ലാവിധ സഹായവും ചെയ്യുമെന്നും മോദി ട്വീറ്റ് ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കൈമാറും. തകര്‍ന്ന റോഡുകള്‍ മുഴുവന്‍ നന്നാക്കാന്‍ ദേശീയപാത അഥോറിട്ടിക്ക് അടിയന്തര നിര്‍ദേശം നല്‍കി. വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാന്‍ കേന്ദ്ര ഏജന്‍സിയെ നിയോഗിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here