വടക്കന്‍ കേരളത്തെ മുക്കി മഴ, ഉരുള്‍പൊട്ടല്‍, മൂന്നാര്‍ ഒറ്റപ്പെട്ടു

0

കോഴിക്കോട്: കണ്ണൂരിന്റെയും മലപ്പുറത്തിന്റെയും കോഴിക്കോടിന്റെയും മലയോരമേഖലകളില്‍ ഉരുള്‍പൊട്ടല്‍. ഇടുക്കിയിലും വയനാട്ടിലും മഴ തുടരുന്നു. മൂന്നാര്‍ അട്ടമുള്ള പല പ്രദേശങ്ങളും ഒറ്റപ്പെട്ടു.

വയനാട് ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ 210 സെന്റീ മീറ്റര്‍ ഉയര്‍ത്തി മൂന്നു ലക്ഷത്തോളം ലിറ്റര്‍ വെള്ളം സെക്കന്റില്‍ പുറത്തേക്ക് ഒഴുക്കുകയാണ്. ആദ്യം തുറന്നപ്പോള്‍ ജലനിരപ്പുയര്‍ന്ന സ്ഥലങ്ങളെല്ലാം തന്നെ വെള്ളത്തിലാണ്. താമരശേരി ചുരത്തില്‍ വീണ്ടും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. മക്കിമലയില്‍ ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് വയനാട്ടിലെ തലപ്പുഴ ചുങ്കത്ത് വെള്ളം കയറുകയാണ്. കുറിച്യര്‍ മലയില്‍ മൂന്നാം തവണയും ഉരുള്‍പൊട്ടിയതായിട്ടാണ് റിപ്പോര്‍ട്ട്.

കോഴിക്കോട് ജില്ലയിലും സ്ഥിതി വ്യത്യസ്തമല്ല. ഇരുവഞ്ഞിപ്പുഴയും കുറ്റ്യാടിപ്പുഴയും കരകവിഞ്ഞാണ് പ്രയാണം ചെയ്യുന്നത്. മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതോശട പാലക്കാട്ടും ജനവാസ മേഖലകള്‍ വെള്ളത്തിലാണ്. മലമ്പുഴ ഡാമിന്റെ ഷട്ടര്‍ പലപ്പോഴായി 75 സെന്റീമീറ്ററിലേക്കാണ് ഉയര്‍ത്തിയിരിക്കുന്നത്. ചുള്ളിയാര്‍ ഡാം തുറന്നു. വാളയാര്‍ ഡാം കൂടി തുറക്കുന്നതോടെ പല മേഖലകളും വലിയ പ്രതിസന്ധിയിലാകും.

ഇടുക്കിയില്‍ മാട്ടുപ്പെട്ടിയില്‍ മൂന്നാമത്തെ ഷട്ടര്‍ കൂടി തുറന്നതോടെയാണ് മൂന്നാര്‍ ഒറ്റപ്പെട്ടത്. നിലവില്‍ നഗരത്തിലേക്ക് ചെറിയ വാഹനങ്ങളെ പ്രവേശിപ്പിക്കുന്നില്ല. മുല്ലപ്പെരിയാര്‍ ഡാമിലേക്കും വലിയ തോമില്‍ വെള്ളം ഒഴുകി എത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here