തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് മാതാപിതാക്കളെയോ രക്ഷിതാക്കളെയോ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം നല്‍കാന്‍ ഉത്തരവിറങ്ങി. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ രണ്ടുപേരും മരണപ്പെട്ട കുട്ടികള്‍ക്കും അതോടൊപ്പം നേരത്തെ മാതാപിതാക്കളില്‍ ഒരാള്‍ മരണപ്പെടുകയും ശേഷിച്ചയാള്‍ ഇപ്പോള്‍ മരണപ്പെടുകയും ചെയ്തിട്ടുള്ള കുട്ടികള്‍ക്കാണ് വനിതാ ശിശുവികസന വകുപ്പ് സഹായം അനുവദിക്കുന്നത്.

വകുപ്പിന്റെ ഫണ്ടില്‍ നിന്നും മാസം 2000 രൂപ വീതം കുട്ടിക്ക് 18 വയസ് ആകുന്നതുവരെ കുട്ടിയുടെയും കുട്ടിയുടെ ഇപ്പോഴത്തെ രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. ഈ കുട്ടികളുടെ പേരില്‍ മൂന്നു ലക്ഷം രൂപ സ്ഥിരം നിക്ഷേപവും തുടങ്ങും. ബിരുദതലം വരെയുള്ള പഠനച്ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും വഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here