ചൂട് അസഹനീയം; 5 ജില്ലകളില്‍ താപനില 4 ഡിഗ്രി ഉയരും, മുന്നറിയിപ്പ്

0

തിരുവനന്തപുരം: കൊടുംചൂട് താങ്ങാനാവാതെ സംസ്ഥാനത്ത് ജനം വലയുന്നു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ താപനില 4 ഡിഗ്രി വരെ ഉയരുമെന്ന് മുന്നറിയിപ്പ്. 10 ജില്ലകളില്‍ താപനില മൂന്നു ഡിഗ്രിവരെ ഉയര്‍ന്നായിരിക്കുമെന്നതിനാല്‍ ദുരന്ത നിവാരണ അതോറിട്ടി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലും കണ്ണൂരിലെ പയ്യന്നൂരിലും കനത്ത ചൂടിനിടെയുണ്ടായ രണ്ടു മരണങ്ങള്‍ സൂര്യാതാപമേറ്റിട്ടാണോയെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. ഇവരുടെ പുറത്തും കൈയിലും പൊള്ളലേറ്റ പാടുകളുണ്ട്. ഞായറാഴ്ച മാത്രം 10 പേര്‍ക്ക് സൂര്യാഘാതമേറ്റതായിട്ടാണ് ഔദ്യോഗിക കണക്ക്. ഈ ആഴ്ചയില്‍ 55 പേരും ഒരുമാസത്തിനിടെ, 118 പേരും സൂര്യാഘോതമേറ്റ് ചികിത്സ തേടിയിട്ടുണ്ടെന്നാണ് കണക്ക്.

കൊല്ലത്ത് എന്‍.കെ. പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനി െആര്‍.എസ്.പി നേതാവിന് സൂര്യതാപമേറ്റു. പുനലൂര്‍ മണ്ഡലം സെക്രട്ടറി നാസര്‍ ഖാനെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് മൂന്നു വയസുകാരനു പൊള്ളലേറ്റത് വീട്ടുമുറ്റത്ത് കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ്.

LEAVE A REPLY

Please enter your comment!
Please enter your name here