കേരളത്തിലെ ബി.ജെ.പിയിലെ തമ്മിലടിയും ഗ്രൂപ്പുകളിയും തിരിച്ചടിയായി. കെ. സുരേന്ദ്രനും വി. മുരളീധരനും ഒരുവശത്ത് നിന്ന് എതിര്‍പക്ഷത്തെ നേതാക്കളെ വെട്ടിനിരത്തിയതോടെയാണ് ബി.ജെ.പിയിലെ തമ്മിലടി വര്‍ദ്ധിച്ചത്.
ഗ്രൂപ്പ് കളിയുടെ ഇരയായി മാറിയ ശോഭാ സുരേന്ദ്രന് പരസ്യ പ്രതികരിച്ചതോടെയാണ് പാര്‍ട്ടിയിലെ പടലപ്പിണക്കം കൂടുതല്‍ വ്യക്തമായത്. കേരളത്തില്‍ പ്രതീക്ഷയില്ലാത്തതിനാലാണ് കേന്ദ്രനേതാക്കളാരും തന്നെ ഇത്തവണ ബി.ജെ.പിക്കു വേണ്ടി പ്രചരണത്തിന് എത്താത്തതെന്നും വ്യക്തമായി. കണക്കുകളില്‍ മെച്ചമാണെങ്കിലും കേന്ദ്രനേതൃത്വത്തിന്റെ പ്രതീക്ഷക്കൊത്ത വിജയമല്ല കേരളത്തില്‍ ഉണ്ടായത്. കെ.സുരേന്ദ്രനും വി. മുരളീധരനും ഗ്രൂപ്പ് കളി അവസാനിപ്പിച്ചിരുന്നെങ്കില്‍ ഏറ്റവും മികച്ചനേട്ടത്തിലേക്ക് എത്താമായിരുന്ന രാഷ്ട്രീയ സാഹചര്യമായിരുന്നു കേരളത്തിലേതെന്നാണ് കേന്ദ്രവിലയിരുത്തല്‍. തിരുവനന്തപുരം കോര്‍പറേഷനിലടക്കം ഇതുവ്യക്തമായി.