തദ്ദേശ തെരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണം ഇന്ന് ആരംഭിക്കും

0
106

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇന്നു മുതല്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3 വരെയാവും പത്രികകള്‍ സ്വീകരിക്കുക. കോവിഡ് പ്രോട്ടോകോള്‍ കണക്കിലെടുത്ത് ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം 19 നാണ് തെരഞ്ഞെടുപ്പ്.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തുന്ന സ്ഥാനാര്‍ത്ഥികള്‍ വാഹന വ്യൂഹം ഉപയോഗിക്കാന്‍ പാടില്ല. ജാഥയും നടത്തരുത്. സ്ഥാനാര്‍ത്ഥിയടക്കം മൂന്ന് പേരെ മാത്രമേ ഒരേ സമയം വരണാധികാരിയുടെ ഓഫീസിനുള്ളില്‍ പ്രവേശിപ്പിക്കുകയുള്ളു. ഒരു സമയം ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്ക് മാത്രമേ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനാവു.

           സ്ഥാനാര്‍ത്ഥി നിരീക്ഷണത്തിലാണങ്കിലോ പ്രദേശം കണ്ടയ്‌മെന്റ് സോണിലാണെങ്കിലോ വരണാധികാരികളെ വിവരം മുന്‍കൂട്ടി ധരിപ്പിക്കണം.  കോവിഡ്ബാധിതനാണെങ്കില്‍ പ്രതിനിധികള്‍ വഴി പത്രിക സമര്‍പ്പിക്കാം. റിട്ടേണിങ് ഓഫീസര്‍മാര്‍ നിര്‍ബന്ധമായും മാസ്‌ക്ക് , ഫെയ്‌സ് ഷീല്‍ഡ്, കൈഉറ എന്നിവ ധരിച്ചിരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here