ദര്‍ശന നീക്കം ഉപേക്ഷിച്ച് മഞ്ജു പമ്പയില്‍ നിന്ന് മടങ്ങി

0

പമ്പ: ശബരിമല ദര്‍ശനത്തിന് പമ്പയില്‍ എത്തിയ കേരള ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് എസ്.പി. മഞ്ജു യാത്ര ഉപേക്ഷിച്ച മടങ്ങി.

കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ മഞ്ജു ശനിയാഴ്ച ഉച്ചയ്ക്കുശേഷം രണ്ടു മണിയോടെയാണ് ദര്‍ശനം നടത്തണമെന്ന ആവശ്യവുമായി പോലീസിനെ സമീപിച്ചത്. സ്ഥിതിഗതികളെക്കുറിച്ച് പോലീസ് വിശദീകരിച്ചതോടെ രണ്ടാമത്തെ സ്ത്രീ തിരിച്ചുപേകാന്‍ തയാറായി. എന്നാല്‍, മഞ്ജു തീരുമാനവുമായി മുന്നോട്ടുപോകുമെന്ന നിലപാടിലായിരുന്നു. തുടര്‍ന്ന് മഞ്ജുവിന്റെ പശ്ചാത്തലത്തെ കുറിച്ച് പോലീസ് അന്വേഷണം നടത്തി. വിവിധ ജില്ലകളിലായി 15 കേസുകള്‍ ഇവരുടെ പേരിലുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.

മഞ്ജുവിന്റെ പശ്ചാത്തലം വിശദമായി അന്വേഷിച്ചതിനുശേഷം മാത്രമേ മഞ്ജുവിനെ മുകളിലേക്ക് കയറാന്‍ അനുവദിക്കൂവെന്നും മോശം കാലാവസ്ഥയും സംഘര്‍ഷ സാധ്യതയും കണക്കിലെടുത്ത് രാവിലെ വരെ കാത്തിരിക്കാനും പോലീസ് നിര്‍ദേശിച്ചു.  പിന്നാലെയാണ് മഞ്ജു യാത്ര അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസത്തേതിനു വ്യത്യസ്തമായി പമ്പയിലും പ്രതിഷേധങ്ങള്‍ ദൃശ്യമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here