തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച 53 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ പന്ത്രണ്ടു പേര്‍ക്കു വീതവും മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ അഞ്ചു പേര്‍ക്കു വീതവും ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ നാലു പേര്‍ക്കും കൊല്ലത്ത് രണ്ടും പത്തനംതിട്ടയില്‍ രണ്ടും കോഴിക്കോട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരു തമിഴ്നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. 18 പ്രദേശങ്ങളെ കൂടി ഹോട്സ്സ്പോട്ടുകളാക്കി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്ന അഞ്ചു പേരുടെ പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്.
നിലവില്‍ ചികിത്സയിലുള്ളത് 322 പേരാണ്. 93,404 പേരാണ് അടുത്തിടെ നാട്ടിലെത്തിയിട്ടുള്ളത്. ഇവരില്‍ 94,662 പേര് വീടുകളിലും 732 പേര് ആശുപത്രികളിലും നിരീക്ഷണത്തിലുമാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ തിരുവനന്തപുരം സ്പെഷല്‍ സബ് ജയിലില്‍ റിമാന്‍ഡിലാണ്.
കോവിഡ് കേസുകളുടെ എണ്ണം സംസ്ഥാനത്ത് ഇനിയും ഉയരുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കിി. നിരീക്ഷണം കര്‍ശനമായി പാലിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ വലിയ വില നല്‍കേണ്ടി വരുമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഓര്‍മിപ്പിച്ചു. അതിനിടെ, ഏറെക്കാലമായി ദുബായിരുന്ന, വയനാട് സ്വദേശിനി ആമിന (53) വയറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മരണപ്പെട്ടു. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ഇവര്‍ ചികിത്സയിലായിരുന്നു.