തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച രോഗികള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശ്രീചിത്രാ മെഡിക്കല്‍ കോളജിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം അടച്ചു. ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച ഏഴു രോഗികള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ട് ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്നാണ് താല്‍ക്കാലിക നടപടി.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇനിയും ഉര്‍ന്നേക്കാമെന്നാണ് ആരോഗ്യവകുപ്പ് കണക്കുകൂട്ടുന്നത്. കോഴിക്കോട്, കാസര്‍കോട്, എറണാകുളം ജില്ലകളില്‍ ഐസിയു സംവിധാനങ്ങള്‍ പുര്‍ണ്ണതോതില്‍ ഉപയോഗിക്കേണ്ട അവസ്ഥയിലേക്കാണ് നീങ്ങുന്നത്.

സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ കോവിഡ് നെഗറ്റിവ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് റിപ്പോര്‍ട്ട് നിര്‍ബന്ധമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here