രണ്ടു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു, 13 പേര്‍ക്ക് രോഗം മാറി

0
10

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു പേര്‍ക്കു കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. കണ്ണൂര്‍, കാസര്‍കോട് സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും വിദേശത്തുനിന്ന് മടങ്ങിയെത്തിയതാണ്. 13 പേര്‍ക്കു കൂടി രോഗമുക്തി ലഭിച്ചുവെന്ന് മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി. 129 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലുള്ളത്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 55,590 ആയി കുറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here